പ്രാദേശികം

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക സംഘം മാർച്ചും ധർണയും നടത്തി

പൂഞ്ഞാർ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക സംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട റബ്ബർ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

ഏരിയ പ്രസിഡന്റ് ജസ്റ്റിൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സി.പി.ഐ.(എം) പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു ഉദ്ഘാടനം ചെയ്തു.യോഗത്തിൽ കർഷക സംഘം ഏരിയ സെക്രട്ടറി സി.കെ. ഹരിഹരൻ, ജില്ലാ കമ്മിറ്റി അംഗം കെ. ശശീന്ദ്രൻ, സി.പി.ഐ.(എം) ഏരിയ കമ്മിറ്റി അംഗം വി.കെ. മോഹനൻ, അബ്ദുൽ സലാം, പി.വി. വിജേഷ്, സൽമ വിപിൻ ദാസ്, സണ്ണി ജോൺ, എം.വി. പോൾ എന്നിവർ പ്രസംഗിച്ചു.