കോട്ടയം

മേലമ്പാറ ധർമ്മശാസ്ത ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

പാലാ : മേലമ്പാറ ധർമ്മശാസ്‌ത ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്‌ടിച്ച കേസിൽ പ്രതി തമിഴ്‌നാട് സംസ്ഥാനത്ത് ഉത്തമ പാളയം സ്വദേശി ശരവണ പാണ്ഡ്യൻ പിടിയിലായി. പനയ്ക്കപ്പാലത്ത നിന്നും റോഡ് മാർഗ്ഗം നടന്ന് എത്തി പ്രതി ക്ഷേത്രത്തിന് സമീപം ഇരുന്ന ഇരുമ്പ് കോവിണി ഉപയോഗിച്ച ക്ഷേത്രത്തിന് ഉളളിൽ പ്രവേശിച്ച മോഷണം നടത്തുക ആയിരുന്നു. ക്ഷേത്രത്തിൽ നിന്നും നഷ്‌ടപ്പെട്ട മൂന്ന് പവൻ സ്വർണ്ണമാല പ്രതിയിൽ നിന്നും പോലീസ് കണ്ടെത്തി.

20 കേസുകളിൽ ശിക്ഷിക്കപ്പെട്ട ശരവണ പാണ്ഡ്യൻ പബ്ലിക് പ്രോസിക്യൂട്ടർ എന്ന പേരിൽ മധുരയിൽ താമസിക്കുകയായിരുന്നു വെന്നു പൊലീസ് പറഞ്ഞു. സ്‌കൂൾ വിദ്യാഭ്യാസ കാല ത്ത് ചിറക്കടവിൽ താമസിച്ചിരു ന്ന ഇയാൾ 10 വർഷം മുൻപ് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പാലാ എന്നീ പൊലീസ് സ്‌റ്റേഷനുകളിൽ 20 മോഷണക്കേസുകളിൽ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്

ജയിൽ മോചനത്തിന് ശേഷം, വ്യാജ മേൽവിലാസം ഉണ്ടാക്കി ആധാർ കാർഡ് തരപ്പെടുത്തി മധുരയിൽ നിന്നും രാമകൃഷ്‌ണൻ എന്ന വ്യാജപ്പേ രിൽ വിവാഹം കഴിച്ച് കഴിയുകയാ യിരുന്നു. മധുരയിൽ വിവിധ സ്‌റ്റേഷനുകളിൽ അഭിഭാഷകൻ എന്ന നിലയിൽ ഇയാൾ 100 കേസുകൾക്കു മുകളിൽ ഒത്തുതീർപ്പാക്കിയിയരുന്നതായും പൊലീസ് പറഞ്ഞു.

 

പാലാ ഡിവൈഎസ് സ്‌പി എസ്. സദൻ കെ യുടെ നേതൃ ത്വത്തിൽ ഈരാറ്റുപേട്ട എസ്എച്ച്ഒ കെ. ജെ തോമസ്സ്, എസ് ഐ. ബിനു വി എൽ, ഗോകുൽ ജീ. പാലാ ഡി വൈ എസ്സ് പി SQUAD എസ്സ്. സി. പി. ഒ. ജോബി ജോസഫ്, രഞ്ജിത്ത് സി എന്നിവരടങ്ങുന്ന സംഘമാണ് തമിഴ്‌നാട്ടിൽ നിന്നും മോഷ്‌ടാവിനെ പിടികൂടിയത്.