മേലുകാവ് : സിഎംഎസ് ഹൈസ്കൂൾ 1976-77 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ 50 വർഷത്തിനുശേഷം വീണ്ടും ഒരുമിച്ചു.അന്ന് പരീക്ഷ എഴുതിയ 86 വിദ്യാർത്ഥികളിൽ 16-ഓളം പേർ മരണപ്പെട്ടു. എങ്കിലും പലയിടത്തു നിന്നുമായി ഏറെ കഷ്ടപ്പെട്ട് അറുപതോളം പേരെ കണ്ടെത്തി.
കൂടി കാഴ്ചയിൽ അനുഭവങ്ങൾ പങ്കിട്ടും, വീണ്ടും പരിചയപ്പെടുത്തിയും കലാവിരുന്നുകൾ അവതരിപ്പിച്ചും അവർ ഓർമ്മകൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവർ ആദ്യ കൂട്ടായ്മ ചേർന്നത് മുട്ടം റൈഫിൾ ക്ലബ്ബിലായിരുന്നു.
ജോൺസൺ ജോസഫ്, എൻ.സി.ജോസഫ്, നോബിൾ വി.എച്ച്, തോമസ് എ.റ്റി, കെ.കെ ഫിലിപ്പ് , രാജമ്മ തേക്കുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.









