ഈരാറ്റുപേട്ട :പുത്തൻ പള്ളി മുസ്‌ലിം ജമാഅത്ത് നടത്തുന്ന മെറിറ്റ് അവാർഡ് വിതരണം വെള്ളിയാഴ്ച നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് പള്ളിയുടെ മിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ചീഫ് ഇമാം അലി ബാഖവി ഉൽഘാടനം ചെയ്യും.
ജമാഅത്ത് പ്രസിഡൻ്റ് എൻ . കെ സാലിഹ് നടുവിലേടത്ത് അധ്യക്ഷത വഹിക്കും. പ്രൊഫ. എ എം റഷീദ് മുഖ്യപ്രഭാഷണവും, അവാർഡ് വിതരണം മസ്ജിദുൽ ഹുദ ഇമാം ഉനൈസ് മൗലവിയും നിർവ്വഹിക്കും. വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ മഹല്ലിലെ 50 കുട്ടികളെയാണ് അവാർഡ് നൽകി ആദരിക്കുന്നത്. ജന:സെക്രട്ടറി എം.എഫ് അബ്ദുൽ ഖാദർ സ്വാഗതവും, ട്രഷറർ കെ.കെ അനസ് നന്ദിയും പറയും.









