കോട്ടയം

കാണാതായ കാരുണ്യ പൊതുപ്രവർത്തകൻ സന്മനസ് ജോർജിനെ ഓർമ്മയില്ലാത്ത നിലയിൽ പാലായിൽ കണ്ടെത്തി

പഴയ പരിചയക്കാരെ കാണുമ്പോൾ ഓർത്തെടുക്കുന്നുണ്ട്.ഇപ്പോൾ ജോർജ് പാലാ മരിയൻ സെന്റർ ആശുപത്രിയിൽ  ചികിത്സയിലാണ്.ഇന്നലെ രാവിലെ 9.30 നു പൈക റൂട്ടിലുള്ള പുതിയിടം ആശുപത്രിയിൽ, മുറിവ് ഉണ്ടായതിനെ തുടർന്ന് ചികിത്സയ്ക്കായി എത്തിയതായിരുന്നു.അവസാനമായി മൊബൈലിൽ സംസാരിച്ചതും അവിടെ വച്ചാണ്.

തുടർന്ന് ഫോൺ വിളിച്ചവർക്ക് ബെൽ അടിക്കുന്നുണ്ടെങ്കിലും ഫോൺ എടുക്കുന്നില്ലായിരുന്നു.തുടർന്ന് ഭാര്യ ലിസി പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.ലോക്കോഷന് നോക്കിയ പോലീസ് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ കാഞ്ഞിരപ്പള്ളി ആനക്കല്ല് ഭാഗത്ത് സിഗ്നൽ ലഭിച്ചിരുന്നു.അത് പ്രകാരം മരിയ സദനം സന്തോഷ് ഉൾപ്പെടെ ആ ഭാഗങ്ങളിൽ അരിച്ചു പരിശോധിക്കവെയാണ് പാലായിൽ നിന്ന് സന്മനസ് ജോർജിനെ കിട്ടിയതായി സന്ദേശം ലഭിച്ചത്.

പഴയ പരിചയക്കാരെ കാണുമ്പോൾ മനസിലാക്കുന്ന ജോർജ് പക്ഷെ ഇന്നലെ ഞാൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ഓർമ്മയിൽ പറയുന്നത്.കടുത്ത പ്രമേഹവും,രക്ത സമ്മർദ്ദവും ഉള്ള സന്മനസ് ജോർജിന്റെ ഷ്യുഗർ ഇപ്പോൾ 60 ആയി കുറഞ്ഞിട്ടുണ്ട്.അതാണ് ഓർമ്മ കുറവ് വരുന്നത് എന്നാണ് ഡോക്റ്റർമാർ പറയുന്നത്.ഇപ്പോൾ മരിയൻ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ് സന്മനസ് ജോർജ്.പാലായിൽ കാരുണ്യത്തിന്റെ കൈത്തിരി തെളിച്ചു കൊണ്ട് മരിയസദനം  സന്തോഷ് തുടങ്ങി വച്ച ജീവ കാരുണ്യ പ്രവർത്തനത്തിന്റെ പിന്തുടർച്ചയായിരുന്നു സന്മനസ് ജോർജ്.അദ്ദേഹത്തിന്റെ സന്മനസ് കൂട്ടായ്മ്മ പാലായുടെ തന്നെ സ്പന്ദനമായി മാറിയിരുന്നു.ജനമൈത്രി പോലീസുമായി ചേർന്ന് കൊണ്ട് അദ്ദേഹം നടത്തിയ കാരുണ്യ പ്രവർത്തികൾ ഇന്നും പലരും നന്ദിയോടെയാണ് സ്മരിക്കുന്നത്.