ഈരാറ്റുപേട്ട:സഹജീവി സ്നേഹമാണ് മനുഷ്യൻ ചെയ്യേണ്ട ഏറ്റവും വലിയ നന്മയെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. കരുണ വറ്റിപ്പോകുന്ന ഈ കാലഘട്ടത്തിൽ, സ്വന്തം കൈയിലുള്ളത് പങ്കുവെച്ച് കാരുണ്യത്തിൻ്റെ ഉറവകൾ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വെട്ടിപ്പറമ്പ് കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ ബ്ലോക്കിന്റെയും ഫിസിയോതെറാപ്പി സെന്ററിൻ്റെയും ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുണ ചെയർമാൻ എൻ.എ. മുഹമ്മദ് ഹാറൂൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.എച്ച്. അബ്ദുൽനാസർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഫിസിയോതെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു.
കെയർ & ക്യൂർ ഹോസ്പിസ് യൂണിറ്റ് ആന്റോ ആൻ്റണി എം.പി.യും, കുടിവെള്ള പദ്ധതി അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ.യും ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഹാഷിർ നദ്‌വി സ്വാഗതവും കൺവീനർ അവിനാഷ് മൂസ നന്ദിയും പറഞ്ഞു.









