ഈരാറ്റുപേട്ട: എങ്ങനെ നല്ലൊരു ജനപ്രതിനിധിയാകാം എന്ന വിഷയത്തിൽ ഹൈക്കോടതി അഭിഭാഷകനും കേരള സിവിൽ സൊസൈറ്റി മൂവ്മെൻ്റ് ചെയർമാനുമായ അഡ്വ.ജോൺ ജോസഫ് ഈരാറ്റുപേട്ട നഗരസഭാംഗങ്ങൾക്ക് ബോധവൽക്കരണ,ചർച്ചാ ക്ലാസ് നടത്തി.നഗരസഭാ ചെയർമാൻ അഡ്വ. വി പി നാസർ അധ്യക്ഷത വഹിച്ചു.സിവിൽ സൊസൈറ്റി മൂവ്മെൻ്റ് പ്രതിനിധി വി എം അബ്ദുള്ള ഖാൻ ആമുഖ പ്രസംഗം നടത്തി. നഗരസഭാംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.









