കോട്ടയം

മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ തീപിടുത്തം. സംഭവത്തിൽ ഒരാൾ പിടിയിലായി

മുണ്ടക്കയം. ടൗണിൽ പഞ്ചായത്തു വക വ്യാപാര സ്ഥാപനത്തിൽ ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് ശേഖരിച്ചിരുന്ന വലിയ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ സംശയാസ്പദമായി ഒരാൾ കസ്റ്റഡിയിലായി.. ടൗണിൽ കുറച്ച് ദിവസങ്ങളായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളെയാണ് പോലീസ് കസ്റ്റഡിയിലെ എടുത്തിരിക്കുന്നത്. കെട്ടിടത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പിടിയിലായത്. സംഭവസ്ഥലത്ത് സമയത്ത് ഇയാളെ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിൽ ഇയാളാണോ എന്നറിയാൻ പോലീസ് ചോദ്യം ചെയ്തു വരികയാണ്. 

വൈദ്യുത കണക്ഷൻ ഇല്ലാത്തതിനാൽ തീ പിടുത്തം മനുഷ്യ നിർമിതിയെന്ന സംശയത്തിനൊടുവിലാണ് ഒരാൾ പിടിയിലായിരിക്കുന്നത്.

 

മുണ്ടക്കയം - എരുമേലി റോഡിൽ കോസ് വെ ജങ്ങ്ഷനിൽ ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ലക്സിൽ ഹരിത കർമ്മ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിലാണ് തീപിടുത്തം ഉണ്ടായത്. പൊട്ടി തെറിക്കുന്ന ശബ്ദത്തോടെയാണ് തീപിടുത്തം . 

നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വ്യാപാര സമുച്ചയത്തിലാണ് തീപിടുത്തം. നാട്ടുകാർ തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും തീ ആളി പടരുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നി രക്ഷ സേന എത്തി ദീർഘ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് കെടുത്താൻ കഴിഞ്ഞത്.