ഈരാറ്റുപേട്ട .നടയ്ക്കൽ കുഴിവേലി റോഡ് വർഷങ്ങളായി തകർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിൻ്റെ അടിസ്ഥാനത്തിൽ നഗരസഭ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ മുടക്കി പൂഞ്ഞാർ പഞ്ചായത്തിന് ചേർന്ന് കിടക്കുന്ന 100 മീറ്റർ കയറ്റഭാഗം ഈ വർഷം മാർച്ച് മാസത്തിൽ ടാർ ചെയതിരുന്നു.
ടാറിംഗ് നടത്തി മൂന്ന് മാസം കഴിഞ്ഞ് റോഡിൻ്റെ കുറെ ഭാഗങ്ങൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായി.സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്.
റോഡിലൂടെ വെളളം ഒഴുകാതിരിക്കാനായി പൊതു ജനങ്ങളുടെ സഹായത്തോടെ ജെ സി.ബി ഉപയോഗിച്ച് ഓട ക്ലീൻ ചെയ്തിരുന്നു. എന്നിട്ടും റോഡ് തകർന്നു.ടാറിംഗ് നടത്തിയതിൻ്റെ ആപകാ ത കാരണമാണ് റോഡ് തകർന്നതെന്ന് നാട്ടുകാർ പറയുന്നു.
റോഡ് തകർന്ന ഭാഗം ടാറിംഗ് നടത്തി അറ്റകുറ്റപ്പണികൾ ചെയ്ത് ഗതാഗ്രതയോഗ്യമാക്കാൻ കരാറുകാരന് നിർദ്ദേശം നൽകണ മെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു