പ്രാദേശികം

നടയ്ക്കൽ നെല്ലിക്കച്ചാൽ റോഡ് ഗതാഗതയോഗ്യമാക്കണം

പൂഞ്ഞാർ:നടയ്ക്കൽ നെല്ലിക്കച്ചാൽ റോഡ് ' ഈരാറ്റുപേട്ടയെയും പൂഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ഏറെ തിരക്കുള്ള റോഡാണിത്.ഈ റോഡിൻ്റെ ഈരാറ്റുപേട്ടയോട് ചേർന്ന് കിടക്കുന്ന പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പെടുന്ന ഭാഗം തകർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിൽ കിടക്കുകയാണ്.

കഴിഞ്ഞ ദിവസം ഈ റോഡിൻ്റെ ടാറിംഗ് വർക്ക് പനച്ചികപ്പാറ ജി.വി രാജ സ്റ്റേഡിയത്തിൻ്റെ ഭാഗത്ത് നിന്നും ആരംഭിച്ചെങ്കിലും ഫണ്ട് കുറവാണെന്ന കാരണം പറഞ്ഞ് പകുതി കൊണ്ട് അവസാനിച്ചു.ഈ റോഡിൻ്റെ ഏറ്റവും മോശമായി കിടക്കുന്ന ഭാഗമാണ് വർക്ക് ചെയ്യാതെ ഒഴിവാക്കിയത്.പുഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടുന്നതിനായി ഒരു വർഷം മുമ്പ് ഈ റോഡ് കീറിമുറിച്ചതിനാലാണ് റോഡ് ഇത്രയും മോശമായത്.

ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളടക്കം നിരവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. വിവിധ സ്കൂൾ വാഹനങ്ങളും ടു വീലർ യാത്രക്കാരും മറ്റ് വാഹനങ്ങളുമടക്കം ദിനേന സഞ്ചരിക്കുന്ന ഏറ്റവും തിരക്ക് കൂടിയ ഭാഗമാണിത്. തകർന്ന് കിടക്കുന്ന ഈ ഭാഗവും കൂടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു .