ഇൻഡ്യ

രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. ദില്ലി, രാജസ്ഥാന്‍, പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 40 ഇടങ്ങളില്‍ റെയ്ഡ് നടക്കുനതായാണ് സൂചന. ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് സംഘങ്ങളും ഭീകരരുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.

നേരത്തെ ഒക്ടോബര്‍ 14ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ല ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ ഡ്രോണ്‍ ഡെലിവറി കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് എന്‍ഐഎ പറയുന്നത്.