കോട്ടയം

ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നിർധനരായ കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ പ്രകാരം ധനസഹായം നൽകുന്ന "കാരുണ്യ സ്പർശം" പദ്ധതിയുടെ ഭാഗമായി കിടപ്പുരോഗികൾക്കുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം കോരുത്തോട്- കൊമ്പുകുത്തിയിൽ സ്വാതന്ത്ര്യ സമര സേനാനി എം.കെ രവീന്ദ്രൻ വൈദ്യർ മങ്കുഴിയിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ലതാ സുശീലിന്റെ അധ്യക്ഷതയിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുധീർ, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാണി കുമ്പുക്കൽ, ജോർജ് കരീക്കുന്നേൽ, ഷാജി തുണ്ടത്തിൽ, ജോസഫ് പെരുവാച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.

 തുടർന്ന് ഓരോ ഭവനങ്ങളിലും എംഎൽഎ നേരിട്ട് എത്തി കിറ്റുകൾ കൈമാറി. വരും ദിവസങ്ങളിൽ മുഴുവൻ പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട കിടപ്പ് രോഗികളുടെ ഭവനങ്ങളിൽ എത്തി കിറ്റുകൾ കൈമാറും എന്നും എംഎൽഎ അറിയിച്ചു.