പാലാ :കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ പാലാ സ്വദേശികൾ പിടിയിൽ.പാലാ ചെത്തിമറ്റം സ്വദേശി അലൻ തോംസൺ. പുലിയന്നൂർ സ്വദേശി മോഹനൻ പനയ്ക്കൽ. ഹരികൃഷ്ണൻ കളപുരയ്ക്കച്ചാലിൽ എന്നിവരാണ് പാലാ പോലീസിന്റെ പിടിയിലായത്..
ഡിജിറ്റൽ തട്ടിപ്പിലൂടെ കോടികൾ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാൻ കേരള പൊലീസ് നടപ്പാക്കുന്ന സൈബർ ഹണ്ടിന്റെ ഭാഗമായാണ് ഇവർ പാലാ പോലീസിന്റെ പിടിയിലായത്..പ്രതികൾ നിരവധി പേരിൽ നിന്നായി ഏകദേശം രണ്ട് കോടിയിൽ അധികം രൂപ തട്ടിച്ചതായാണ് ലഭിക്കുന്ന വിവരം..പ്രതികളെ ഇന്ന് രാവിലെ പാലാ കോടതിയിൽ ഹാജരാക്കി. !









