കേരളം

പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പിൻ വലിക്കാൻ ഉത്തരവ്: പയ്യന്നൂരിലെ ഡോക്ടറുടെ നിയ പോരാട്ട വിജയം

പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പിൻ വലിക്കാൻ ഉത്തരവ്.ഉത്താരാഖണ്ഡ് ആയുര്‍വേദ ആന്‍ഡ് യുനാനി സര്‍വ്വീസ് ലൈസന്‍സ് അതോറിറ്റിയാണ് പരസ്യം നല്‍കുന്നത് തടഞ്ഞത്. പയ്യന്നൂരിലെ  ഡോക്ടറുടെ നിയ പോരാട്ട വിജയം കണ്ടത്.
നേത്രരോഗ വിദഗ്ദനായ ഡോ കെ വി ബാബു നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് പതഞ്ജലി പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിറങ്ങിയത്. 
അഞ്ച് പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ പിന്‍വലിക്കാനാണ് ഉത്തരാഖണ്ഡ് ആയുര്‍വേദ ആന്‍ഡ് യുനാനി സര്‍വ്വീസ് ലൈസന്‍സ് അതോറിറ്റി ഉത്തരവിട്ടത്.തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ക്കെതിരെ യായിരുന്നു ഡോക്ടറുടെ നിയമ പോരാട്ടമാണ് വിജയം കണ്ടത്.
പരസ്യങ്ങള്‍ക്ക് നിരോധനമുള്ള വിഭാഗങ്ങളില്‍പ്പെടുന്ന മരുന്നുകളുടെ പരസ്യങ്ങളാണ് പ്രമുഖ മാധ്യമങ്ങളിലൂടെ നല്‍കിയതെന്നാണ് ഡോ ബാബു പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഡ്രഡ് ആന്‍ഡ് മാജിക് റെമഡീസ് ആക്‌ട്, ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് ആക്‌ട് എന്നിവ പ്രകാരം പതാഞ്ജലിയുടേത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണെന്ന് അതോറിറ്റി നിരീക്ഷിച്ചു. കൂടുതല്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ആയുഷ്മന്ത്രാലയത്തിലേക്ക് അയച്ചു