പ്രാദേശികം

നമ്മുടെ വിദ്യാഭ്യസ മേഖല പെൺകുട്ടികൾകൈയടക്കി കഴിഞ്ഞു. അന്റോ ആന്റണി.എം.പി.

ഈരാറ്റുപേട്ട: സിവിൽ സർവീസിലും മെഡിക്കൽ എൻജിനിയറിങ്ങിലുമെല്ലാം റാങ്ക് ലിസ്റ്റ് പുറത്ത് വരുമ്പോൾ തൊണ്ണുറ് ശതമാനവും പെൺകുട്ടികളാണ് കരസ്ഥമാക്കുന്നത്. ഇത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ഈ മേഖലയിൽ ആൺകുട്ടികളുടെ പിന്നോട്ട് പോക്ക് നിരാശയുണ്ടാക്കുന്നു. ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും അന്റോ ആന്റണി എം.പി ചൂണ്ടിക്കാട്ടി. നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നഗരസഭയിലെ ഏഴ്, പതിനഞ്ച് വാർഡുകളിൽ നിന്നും ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർപേഴ്സൻ സുഹ്റാ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ, അഡ്വ. മുഹമ്മദ് ഇല്ല്യാസ്, നാസർ വെള്ളൂപറമ്പിൽ, അനസ് നാസർ, കെ.ഇ.എ. ഖാദർ എന്നിവർ സംസാരിച്ചു

​​​​​​