പാലാ: അച്ഛനും മകളും മത്സരരംഗത്ത് .നേർക്കുനേർ മത്സരത്തിനല്ല,രണ്ടു വാർഡുകളിലായി അവർ എതിരാളികളെ നേരിടുന്നു.ഒപ്പം അച്ഛൻറെ ജേഷ്ഠനും മറ്റൊരു വാർഡിൽ .
പാലാ മുനിസിപ്പാലിറ്റി 14-ാം വാർഡിൽ അച്ഛൻ ബിനു പുളിയ്ക്കക്കണ്ടവും 15-ാം വാർഡിൽ മകൾ ദിയ ബിനുവും ആണ് മത്സര രംഗത്തുള്ളത്. ബിനു മുമ്പ് മുനിസിപ്പൽ കൗൺസിലറായിരുന്നെങ്കിലും മകൾ ദിയ മത്സര രംഗത്ത് ആദ്യമാണ്. ഇവരെ കൂടാതെ ബിനുവിൻ്റെ ജേഷ്ഠൻ ബിജു 13-ാം വാർഡിലും മത്‌സര രംഗത്തുണ്ട് മൂവരും സ്വതന്ത്രർ ആയിട്ടാണ് മത്സരിക്കുന്നത്. മൂന്നു വാർഡുകളിലും പടർന്നുകിടക്കുന്ന കുടുംബബന്ധങ്ങളുടെ വേരുകൾ തുണയാകും എന്നാണ് ഇവരുടെ പ്രതീക്ഷ.മൂവരും വിജയിച്ചാൽ ഇത്തവണ പാലാ മുനിസിപ്പാലിറ്റി ഭരിക്കുന്നത് ആരാണെന്ന് ഒരു പക്ഷെ ഇവരായിരിക്കും തീരുമാനിക്കുക.









