കോട്ടയം

കെഴുവങ്കുളത്തേ ഹോസ്റ്റലിൽ മരിച്ച വനിതാ ഡോക്ടറുടെ മൃത സംസ്ക്കാരം ഇന്ന്

കോട്ടയം : പാലാ ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസറായ യുവതിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി... പത്തനംതിട്ട ഉള്ളന്നൂർ പാറയിരുക്കുന്നതിൽ പടിഞ്ഞാറ്റേതിൽ സുബിൻ പി. വർഗീസിന്റെ ഭാര്യ ഷേബ റേയ്ച്ചൽ (ലക്ഷ്മി ആർ പണിക്കർ - 30 ) ആണ് മരിച്ചത്. ഷേബ താമസിക്കുന്ന കെഴുവംകുളത്തെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 

ഹോസ്റ്റൽ മുറി അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ​കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ഭരണസമിതി അംഗം വി രംഗനാഥിന്റെയും റിട്ട. തഹസീൽദാർ സതിയമ്മയുടെയും മകളാണ് ഡോ. ഷേബ ( ലക്ഷ്മി ആർ പണിക്കർ). മൃതദേഹം ഇന്ന് ഏപ്രിൽ 20 തിങ്കൾ രാവിലെ 8.30 ന് പത്തനംതിട്ട വലഞ്ചുഴിയിലുള്ള സ്വന്തം വീട്ടിൽ കൊണ്ടുവരും. തുടർന്ന് 9.45 ന് കുളനടയിലുള്ള ഭർതൃ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം തിങ്കളാഴ്ച (20-04-2026) ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിൽ ആരംഭിച്ച്, രണ്ട് മണിക്ക് ഉള്ളന്നൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും .

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)