കോട്ടയം

പാലാ മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട് മരിച്ച യുവാക്കളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് രാവിലെ ആരംഭിക്കും

പാലാ: മീനച്ചിലാറ്റിൽ മുങ്ങി മരിച്ച യുവാക്കളുടെ പോസ്റ്റ് മോർട്ട നടപടികൾ ഇന്ന് രാവിലെ 9.30 നു ആരംഭിക്കും .ചോളമണ്ഡലം ഫിനാൻസിലെ ജീവനക്കാരായ കാഞ്ഞിരമറ്റം കണ്ടത്തിൻകരയിൽ സാബുവിന്റെ മകൻ ജിസ് സാബു(31), കൊണ്ടൂർ ചെമ്മലമറ്റം വെട്ടിക്കൽ ബാബുവിന്റെ മകൻ ബിബിൻ ബാബു (30) എന്നിവരാണ് മരിച്ചത്.ഇരുവരും പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു . ഇതിനുമുമ്പും പല അപകടങ്ങൾ സംഭവിച്ചിട്ടുള്ള കടവാണ് ഇത്.

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് കാറില്‍ ആറിന്റെ തീരത്ത് എത്തിയത്. എല്ലാവരും കടവില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം ജിസ്സും ബിബിനും കുളിക്കാന്‍ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

വെള്ളത്തില്‍ താഴ്ന്ന യുവാക്കളെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാള്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും കൈവഴുതി മുങ്ങിപ്പോവുകയായിരുന്നു. പിന്നാലെ ഇവര്‍ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. നാട്ടുകാര്‍ ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 

ബിബിന്റെ അമ്മ. ബിന്ദു സഹോദരൻ: ബിനീഷ് (ബോബൻ).ജിസിന്റെ അമ്മ അജി. സഹോദരി ജീന