കോട്ടയം

ഭാര്യയെ യാത്രയാക്കി മണിക്കൂറുകൾക്കുളിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു..

ഉഴവൂർ ടൗണിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. .വെളിയന്നൂർ വന്ദേമാതരം വട്ടപ്പഴുക്കാവീൽ ഗോപിയുടെ മകൻ അരുൺ ഗോപി (29) ആണ് മരിച്ചത്. വിദേശത്തേക്ക് പോയ ഭാര്യയെ വിമാനത്താവളത്തിൽ ആക്കി തിരിച്ച് വീട്ടിൽ എത്തിയ ശേഷം ഉഴവൂരിലേയ്ക്ക് വരുമ്പോഴായിരുന്നു അപകടം.

അരുൺ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മിനി ലോറിയിൽ ഇടിച്ചാണ് അപകടം നടന്നത്. ഉടൻ നാട്ടുകാർ ഉഴവൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഞായറാഴ്‌ച വൈകിട്ടായിരുന്നു അപകടം. പ്രവാസിയായ അരുൺ നാട്ടിലെത്തിയിട്ട് എതാനും ആഴ്ചകൾക്ക് ആയിട്ടുള്ളു. സംസ്കാരം നാളെ ചൊവ്വ (10-6-2025) 2 ന് വന്ദേമാതരത്തുള്ള വീട്ടുവളപ്പിൽ.