ഈരാറ്റുപേട്ട: പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കരുണ പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന സന്ദേശ യാത്രയുടെ ഫ്ലാഗ് ഓഫ് കർമം അഹമ്മദ് കുരിക്കൾ നഗറിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ നിർവഹിച്ചു. ചെയർമാൻ എൻ.എ. മുഹമ്മദ് ഹാറൂൺ അധ്യക്ഷത വഹിച്ചു.
ജനകീയ ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം ഡോ. നസീർ നിർവഹിച്ചു. നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൈന നൗഫൽ, നഗരസഭാ കൌൺസിലർ അൻവർ അലിയാർ എന്നിവർ ആശംസ നേർന്നു. കരുണ മാനേജർ കെ.പി. ബഷീർ സ്വാഗതവും സെക്രട്ടറി ബിലാൽ നാസർ നന്ദിയും പറഞ്ഞു. സന്ദേശ യാത്രയുടെ സമാപനം വൈകുന്നേരം ഏഴിന് ചേന്നാട് കവലയിൽ നടക്കും. നഗരസഭാ കൌൺസിലർമാർ ഉൾപ്പെടെ പരിപാടിയിൽ സംബന്ധിക്കും.








