പാലാ: പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം പാഴ്സൽ ലോറി മറിഞ്ഞ് അപകടം. പുലർച്ചെ 1:45 ഓടെയാണ് അപകടമുണ്ടായത്. എറണാകുളത്തുനിന്നും പാഴ്സലുമായി പാലായിലേക്ക് വരികയായിരുന്ന ലോറി നെല്ലാപ്പാറയിലെ കൊടും വളവിൽ താഴേക്ക് മറിയുകയായിരുന്നു.
ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെയും ക്ലീനറെയും ഫയർഫോഴ്സ് എത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനം ഓടിച്ചിരുന്ന ആഷിക്ക്, സഹായി വിഷ്ണു എന്നവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ആഷിക് ഐ.സി.യുവിലാണ്. തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്.









