ജനറൽ

പാസ്‌പോർട്ട് അപേക്ഷ ; മാനദണ്ഡങ്ങളില്‍ മാറ്റം

ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കാനും പുതിയതായി അപേക്ഷിക്കാനുമുള്ള ഫോട്ടോ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി.  സെപ്റ്റംബർ ഒന്ന് മുതല്‍ ഇന്റർനാഷണല്‍ സിവില്‍ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) പുതിയനിയമങ്ങള്‍ക്കനുസരിച്ചുള്ള ഫോട്ടോകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ഇന്ത്യൻകോണ്‍സുലേറ്റ് അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെസർക്കുലറിനെ തുടർന്നാണ് ഈ പുതിയ നിർദേശം.

പുതിയ ഫോട്ടോ മാനദണ്ഡങ്ങള്‍

● പശ്ചാത്തലം
വെളുത്ത നിറത്തിലുള്ള പശ്ചാത്തലത്തില്‍ എടുത്ത കളർ ഫോട്ടോ ആയിരിക്കണം.
● അളവ് 
ഫോട്ടോയ്ക്ക് 630x810 പിക്സല്‍ വലുപ്പം വേണം.
● ഫ്രെയിമിംഗ്
മുഖവും തോളുകള്‍ക്ക് മുകളിലുള്ള ഭാഗവും വ്യക്തമായി കാണണം. ഫോട്ടോയുടെ 80-85% ഭാഗം മുഖമായിരിക്കണം.
● ഗുണമേന്മ
കമ്പ്യൂട്ടർ എഡിറ്റിംഗ്, ഫില്‍ട്ടറുകള്‍ എന്നിവ പാടില്ല. ചിത്രത്തിന് സ്വാഭാവിക നിറമുണ്ടായിരിക്കണം. മങ്ങലോ ബ്ലറോ ഉണ്ടാകരുത്.
● പ്രകാശം
 ഫോട്ടോയില്‍ നിഴലുകള്‍, റെഡ്-ഐ, ഫ്ലെയർ എന്നിവ ഇല്ലാത്ത ഏകീകൃതമായ പ്രകാശമായിരിക്കണം.
● മുഖഭാവം 
കണ്ണുകള്‍ തുറന്നിരിക്കണം, വായ അടച്ചിരിക്കണം. മുഖം നേരെ മുന്നോട്ട് നോക്കി നില്‍ക്കണം. തല ചരിഞ്ഞതാകരുത്.
● ആക്സസറികള്‍
കണ്ണടകള്‍ ധരിക്കരുത്. മതപരമായ കാരണങ്ങളില്ലാതെ തല മറയ്ക്കാൻ പാടില്ല. നെറ്റി മുതല്‍ താടി വരെയുള്ള ഭാഗം വ്യക്തമായി കാണണം.
● ക്യാമറ ദൂരം
ഫോട്ടോ എടുക്കുമ്പോള്‍ ക്യാമറയും വ്യക്തിയും തമ്മില്‍ കുറഞ്ഞത് 1.5 മീറ്റർ അകലം ഉണ്ടായിരിക്കണം. 

പുതിയ നിയമങ്ങള്‍ പ്രവാസികള്‍ക്ക് പാസ്‌പോർട്ട് സേവനങ്ങള്‍ എളുപ്പമാക്കാനും സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.