പ്രാദേശികം

പി.ഡി.പിയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യം അപഹാസ്യമെന്ന് മാഹിൻ തേവരുപാറ

ഈരാറ്റുപേട്ട: തന്നെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി കോട്ടയം ജില്ലാ കമ്മറ്റി പാർട്ടി ചെയർമാനോടും സംസ്ഥാന നേതൃത്വത്തിനോടും ആവശ്യപ്പെട്ടത് തീർത്തും അപഹാസ്യമാണെന്ന് പി.ഡി.പിയുടെ വിദ്യാർഥി യുവജന വിഭാഗമായ ISF ൻ്റെ മുൻ സംസ്ഥാന വർക്കിംങ് പ്രസിഡൻ്റ് മാഹിൻ തേവരുപാറ

താൻ പാർട്ടിയിൽനിന്ന് രാജിവെക്കുകയാണെന്ന് ദിവസങ്ങൾക്കു മുമ്പ് തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പത്രസമ്മേളനം നടത്തി അറിയിക്കുമെന്നും മാഹിൻ തേവരുപാറ ഇ ന്യൂസിനോട് പറഞ്ഞു.