ഈരാറ്റുപേട്ട: ടീം എമർജൻസിയും ഇ ഫോമുംസംയുക്തമായി പി.ടി.എം.എസ് ഓഡിറ്റോറിയ ത്തിലും പരിസര പ്രദേശങ്ങളി ലും നടത്തുന്ന നഗരോൽസവ ത്തിൽ തിരക്കേറി. എല്ലാ ദിവസവും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച ആരംഭിച്ച നഗരോൽസവം അടുത്ത ബുധനാഴ്ച സമാപിക്കും'
എല്ലാ ദിവസവുംകലാ പരിപാടി കൾ, കുട്ടി കൾക്ക് കളിച്ചു രസിക്കാൻ കിഡ് സ്റൈഡുകൾ ഫുഡ് കോർട്ട് ,പുഷ്പ സസ്യ പ്രദർശനംഎന്നിവ നഗരോത്സവ വേദിയെ ആകർഷകമാക്കിയുണ്ട്. വെള്ളിയാഴ്ച നടന്ന ബിസിനസ് മീറ്റ് അജ്മി ഗ്രൂപ്പ് ചെയർമാൻ കെ.എം.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.
ഞായറാഴ്ച്ച വൈകുന്നേരം 7 ന്
മാധ്യമ സെമിനാർ നടക്കും.സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥി അയിരിക്കും.റഹീസ് റഷീദ്, ഷിഹാസ് അന്തു, അന്ന റഹീസ് റഷീദ്, ഈരാറ്റുപേട്ടയിലെ മാധ്യമ പ്രവർത്തകരായ ഷാബിന സിയാദ്, മനോജ് ജോസ് ,ഹസീബ് വെളിയത്ത്, കെ.എ. സാജിദ്, പി.കെ. ഡാനിഷ്, ടോമി ജോർജ്, പൊന്തനാൽ ഷെരീഫ്, പി .എ .ഷെമീർ, ജസ് ലി ജയിംസ്, കെ.കെ.പി.ജലീൽ ,കെ.പി' മുജീബ്, നാസർ കെ ഇ ,കെ.ഇ. ഖാദർ എന്നിവർ സംബന്ധിക്കും. തുടർന്ന് റൈഹാന മുത്തു ഒരുക്കുന്ന സംഗീതസൽക്കാരം നടക്കും.









