തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആർത്തവ അവധിയിലുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക അക്കാദമിക് പിന്തുണ ഉറപ്പുവരുത്തും. സാനിറ്ററി നാപ്കിനുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.
ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ആരോഗ്യമേഖലയ്ക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ഊന്നല്‍ നല്‍കിയാണ് നയപ്രഖ്യാപനം. നിലവിലെ ആരോഗ്യ മേഖലയിലെ സിസ്റ്റം മോശമാണെന്നും പുതിയ സര്‍ക്കാര്‍ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുമെന്നും ചെലവുകുറഞ്ഞ ചികില്‍സ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും ശാസ്ത്ര അവബോധം കൂട്ടുന്നതിനായി നെഹ്റു ശാസ്ത്രകേന്ദ്രങ്ങള്‍ തുടങ്ങും









