കേരളം

പൈപ്പ് ലൈൻ ഗ്യാസ് കണക്ഷൻ ഉള്ളവര്‍ക്ക് എല്‍പിജി സിലിണ്ടര്‍ ഇല്ല

ന്യൂഡല്‍ഹി : നിര്‍ണായക നടപടിയുമായി കേന്ദ്രം. പൈപ്പ് ലൈൻ ഗ്യാസ് കണക്ഷൻ ഉള്ളവര്‍ക്ക് എല്‍പിജി സിലിണ്ടര്‍ ഇല്ല, ഇരട്ട കണക്ഷൻ ഉള്ളവർ ഉടൻ സറണ്ടര്‍ ചെയ്യണം, പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് ( പി.എൻ.ജി) കണക്ഷൻ ഉള്ള ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ എല്‍.പി.ജി സിലിണ്ടറുകള്‍ നല്‍കില്ല. പി.എൻ.ജി കണക്ഷൻ ഉള്ളവരുടെ ഇരട്ട കണക്ഷൻ ഒഴിവാക്കാനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നടപടി. ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറത്തിറങ്ങി.

ഒരേ സമയം രണ്ട് ഗ്യാസ് കണക്ഷനുകള്‍ കൈവശം വയ്ക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.പൈപ്പ് ഗ്യാസ് സൗകര്യമുള്ള വീടുകളില്‍ പുതിയ എല്‍.പി.ജി കണക്ഷനുകള്‍ അനുവദിക്കില്ലെന്നും നിലവില്‍ ഇത്തരം ഇരട്ട കണക്ഷനുകള്‍ ഉള്ളവർ ഉടൻ തന്നെ എല്‍.പി.ജി കണക്ഷൻ സറണ്ടർ ചെയ്യണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തില്‍ രാജ്യം നേരിടുന്ന പാചക വാതക പ്രതിസന്ധി പരിഹരിക്കുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം.