കോട്ടയം

പൂഞ്ഞാറില്‍ എല്‍ഡിഎഫ് പ്രചാരണം ശക്തം; മണ്ഡലം കണ്‍വെന്‍ഷന്‍ ഞായറാഴ്ച എം. സ്വരാജ് ഉദ്ഘാടനം ചെയ്യും

പൂഞ്ഞാർ : നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ പൂര്‍ത്തിയാക്കിയ മുന്നണി പരസ്യപ്രചാരണത്തില്‍ സജീവമായി രംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് (എം) നേതാവും സിറ്റിങ് എംഎല്‍എയുമായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

എല്‍ഡിഎഫിന്റെ മണ്ഡലം കണ്‍വെന്‍ഷന്‍ ഈ മാസം 22-ന് ഞായറാഴ്ച മുണ്ടക്കയത്ത് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

കെ.എം. മാണിയുടെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രചാരണം ആരംഭിച്ചത്. തുടര്‍ന്ന് പാലായിലെ കെ.എം. മാണിയുടെ വസതിയിലെത്തി ജോസ് കെ. മാണിയെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചുഇന്നലെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പ്രചാരണത്തിന്റെ ഭാഗമായി പൂഞ്ഞാര്‍ രാജകുടുംബത്തെ സന്ദര്‍ശിച്ച സ്ഥാനാര്‍ഥിക്ക് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗവും തമിഴ്‌നാട് മുന്‍ ചീഫ് എഞ്ചിനിയറുമായ ശ്യാമള ബായി തമ്പുരാട്ടി പൂഞ്ഞാര്‍ രാജവംശത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന പുസ്തകം സമ്മാനിച്ച് വിജയാശംസകള്‍ നേര്‍ന്നു.