പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കരയിൽ സ്വകാര്യ ചാനൽ തിരഞ്ഞെടുപ്പുമായി സംബന്ധിച്ച് നടത്തിയ സംവാദത്തിലാണ് ശ്രേഷ്ഠനായ സാമൂഹിക പരിഷ്കർത്താവ് ശ്രീനാരായണ ഗുരുദേവനെ ബിജെപി നേതാവ് അധിക്ഷേപിച്ചത്. മുൻ കാലഘട്ടങ്ങളിൽ ശ്രീനാരായണ ഗുരുദേവനെയും എസ്.എൻ.ഡി.പി യോഗത്തേയും മറ്റു മതന്യൂനപക്ഷങ്ങളെയും ആകെ അവഹേളിച്ച പി.സി ജോർജ്ജിന് വേണ്ടി ചോദ്യം ഉന്നയിച്ചപ്പോഴാണ് ശ്രീനാരായണ ഗുരുദേവനെ ഏറെ തരംതാണ രീതിയിൽ ബി.ജെ.പി നേതാവ് അവഹേളിച്ചത്.
സ്ഥലത്തുണ്ടായിരുന്ന ഇടതു പുരോഗമന പ്രസ്ഥാനങ്ങളുടെ യുവജനങ്ങൾ അക്ഷേപം ഉയർത്തിയ നേതാവ് മാപ്പ് പറയണം എന്ന ആവശ്യപ്പെട്ടപ്പോഴും മാപ്പ് പറയാൻ ഇദ്ദേഹം തയ്യാറായില്ല. ബിജെപി ഭരിക്കുന്ന പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിത സംഘം ചെയർപേഴ്സണുമായ മിനർവ്വ മോഹനനും ബി.ജെ.പി സഹ മെമ്പർമാരും ഉൾപ്പെടെയുള്ളവർ ഇദ്ദേഹത്തെ ന്യായീകരിക്കുന്ന നിലപാടും സ്വീകരിച്ചു. ചർച്ചയിൽ പങ്കെടുത്ത ഇടതു പ്രതിനിധി പിന്നോക്ക വിഭാഗക്കാരെയും മതന്യൂനപക്ഷങ്ങളെയും അവഹേളിക്കുന്ന ഉത്തരേന്ത്യൻ ബിജെപി നയം കേരളത്തിൽ കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നതായി അഭിപ്രായപ്പെട്ടു. തടസ്സപ്പെട്ട ചാനൽ ചർച്ചയിൽ ഒരു വേളയിലും ബിജെപിയുടെ ഔദ്യോഗിക പ്രതിനിധി ഇടപെട്ട് മാപ്പ് പറയുവാൻ തയ്യാറായില്ല. ശ്രീനാരായണ ഗുരുദേവനേ അപമാനിച്ച് ചോദ്യം ഉന്നയിച്ച ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര ജനറൽ സെക്രട്ടറിയും കടലാടിമറ്റം സ്വദേശിയുമായ മാളിയക്കൽ പ്രദീപ്കുമാർ എം.പിയും, ബി.ജെ.പി നേതൃത്വവും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച് പൂഞ്ഞാർ ടൗണിൽ എൽ.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രതിക്ഷേധ പ്രകടനത്തോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്, പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ് സിജു, പൂഞ്ഞാർ തെക്കക്കര ലോക്കൽ സെക്രട്ടറി കെ. റെജി, സി.പി.ഐ പൂഞ്ഞാർ ലോക്കൽ സെക്രട്ടറി സി.എസ് സജി, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗം ജാൻസ് വയലിക്കുന്നേൽ, ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അഡ്വ അക്ഷയ് ഹരി എന്നിവർ പ്രസംഗിച്ചു









