ഈരാറ്റുപേട്ട:സമഗ്ര ശിക്ഷ കേരളം ഈരാറ്റുപേട്ട ബിആർസിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി വാരാചരണത്തിൻ്റെ ഭാഗമായി നഗരത്തിൽ വിളംബര ജാഥ നടത്തി.തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ നടന്ന സമ്മേളനം നഗരസഭ വൈസ് ചെയർമാൻ അഡ്വ.വി.എം.മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ സുഹാന അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി.എം.അബ്ദുൽ ഖാദർ ,ആരോഗ്യ കാര്യ സ്ഥിരം അധ്യക്ഷ ഷെഫ്ന അമീൻ സിനിമാ നടൻ ഇർഫാൻ നവാസ് മിമിക്രി അവതരിപ്പിച്ചു ,കൗൺസിലന്മാരായഅനസ് പാറയിൽ, അബ്ദുൽ ലത്തീഫ് ,നൗഫിയ ഇസ്മായിൽ, എ .ഇ. ഒ ഷംല ബീവി എന്നിവർ സംസാരിച്ചു .വിവിധ മൽസരിച്ച വിജയിച്ച ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു. ഭിന്നശേഷി കുട്ടികളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ബിഗ് ക്യാൻവാസിൽ എല്ലാവരും കൈയൊപ്പ് ചാർത്തി.ബിൻസ് ജോസഫ് സ്വാഗതവും ഹസീന ഫൈസൽ നന്ദിയും പറഞ്ഞു