പ്രാദേശികം

പുരോഗമന പ്രസ്ഥാനങ്ങൾ സംഘ്പരിവാറിന്റെ ഭാഷ കടമെടുക്കുന്നു.എസ് ഐ ഒ

ഈരാറ്റുപേട്ട: ഇസ്‌ലാം വിമോചനത്തിന്റെ പുതുലോക ഭാവന'എന്ന സന്ദേശം ഉയർത്തി  എസ് ഐ ഒ ഈരാറ്റുപേട്ട ഏരിയയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും നടത്തി. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പി എം സി ജംഗ്ഷനിൽ നിന്നും വിദ്യാർത്ഥി റാലി ആരംഭിച്ചു.

സെൻട്രൽ ജംഗ്ഷൻ തെക്കേകര വടക്കേകര ചുറ്റി  മുട്ടം ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം എസ് ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ധീൻ ഉദ്ഘാടനം ചെയ്തു.

ഭൗതിക പ്രത്യയശാസ്ത്രങ്ങൾ ഗതി കിട്ടാതെ അലയുമ്പോൾ ഇസ്ലാം വിമോജനത്തിന്റെ പുതു ലോകം തീർത്ത് കൊണ്ടിരിക്കുകയാണന്ന് 
അദ്ധേഹം പറഞ്ഞു.

സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി.എസ് ഐ ഒ ജില്ലാ പ്രസിഡന്റ്  സാബിർ യൂസുഫ്, സോളിഡാരി ജില്ല സെക്രട്ടറി സമീർ കെ എ, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് സാജിദ് നദ്‌വി,എസ് ഐ ഒ ഏരിയ പ്രസിഡൻറ് മുനീർ മുഹമ്മദ് എന്നിവർ സംസാരിച്ചു.