തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അന്നേ ദിവസങ്ങളില്‍ നടത്താനിരുന്ന പി എസ് സി പരീക്ഷാ തീയതികളില്‍ മാറ്റം.
തെരഞ്ഞെടുപ്പ് 2025 ഡിസംബർ മാസം 9, 11 തീയതികളിലും. വോട്ടെണ്ണല്‍ ഡിസംബർ 13 നുമാണ് നടക്കുക. ഇതിനെ തുടർന്ന് ഡിസംബർ 8 മുതല്‍ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ 2026 ഫെബ്രുവരി മാസത്തേക്ക് മാറ്റിവച്ചതായി കേരള പി എസ് സി അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
ജനാധിപത്യ പ്രക്രിയയുടെ പ്രാദേശികതലത്തിലെ ഏറ്റവും നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായിട്ടാണ് നടക്കുക. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബർ 9 നും, ഡിസംബർ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും വോട്ടെടുപ്പ് നടക്കും.









