കോട്ടയം

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പര്യടനം.

തിരുവനന്തപുരം: കേരളം വിധിയെഴുതാൻ പത്തുനാൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്. മുന്നണികൾ തമ്മിലുള്ള വാക്പോരും ആരോപണ പ്രത്യാരോപണങ്ങളും മുറുകുന്നതോടെ രാഷ്ട്രീയ കേരളം അത്യന്തം ആവേശകരമായ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. യുഡിഎഫ് ക്യാമ്പുകൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പര്യടനം.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് ഉൾപ്പെടെയുള്ള വേദികളിൽ നടത്തിയ രാഷ്ട്രീയ കടന്നാക്രമണങ്ങൾക്ക് രാഹുൽ ഗാന്ധി ഇന്ന് എന്ത് മറുപടി നൽകും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. രാഹുലിന് പിന്നാലെ പ്രിയങ്ക ഗാന്ധിയും വരും ദിവസങ്ങളിൽ പ്രചാരണത്തിനായി എത്തും.

അതേസമയം, ഇടതുമുന്നണിയുടെ പ്രചാരണത്തിന് കരുത്തുപകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊല്ലം ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് വാർത്താ സമ്മേളനത്തിന് ശേഷം ചവറയിൽ അദ്ദേഹം പ്രചാരണത്തിന് തുടക്കമിടും. വൈകുന്നേരം കൊല്ലം, കൊട്ടാരക്കര, ചടയമംഗലം മണ്ഡലങ്ങളിലും അദ്ദേഹം പ്രസംഗിക്കും.വികസന കാര്യത്തിൽ പരസ്യ സംവാദത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ വെല്ലുവിളിക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകിയേക്കും.