കോട്ടയം

വിഭാഗീയ രാഷ്ട്രീയത്തിന് പിടിച്ചുനിൽക്കാൻ കഴിയില്ല - റസാഖ് പാലേരി

ഈരാറ്റുപേട്ട: കപട മതേതരത്തത്തോടെ തിരഞ്ഞെടുപ്പുകളെ നേരിട്ടാൽ ജനം തള്ളികളയുമെന്നതിൻ്റെ ഉദാഹരണമാണ് കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു. പാർട്ടി ജില്ലാ കമ്മിറ്റി ഇല്ലിക്കല്ല് സംസ്കാരിക നിലയത്തിൽ നടത്തിയ നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ .കെ.എം സാദിഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ ഷെഫീഖ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വിവിധ സെക്ഷനുകളിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഇർഷാദ് സംസ്ഥാന സെക്രട്ടറി ഡോ. അൻസാർ അബൂബക്കർ ,സണ്ണി മാത്യു , സുനിൽ ജാഫർ, എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.എ നിസാം സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി അർച്ചന പ്രജിത് നന്ദിയും പറഞ്ഞു.