കോട്ടയം :മതത്തോടുള്ള വിശ്വാസവും ആചാരങ്ങളും മനുഷ്യത്വപരമായും മാനവികതയും ഉൾക്കൊള്ളുന്നവരാകുമ്പോൾ മാത്രമേ അവരെ മതവിശ്വാസികളായി അംഗീകരിക്കാൻ കഴിയുകയുള്ളൂവെന്നും , അപരൻ്റെ ആത്മാഭിമാനത്തെയും ,വൈകാരികതകളെയും ഉൾക്കൊള്ളുന്നവർ ആയിരിക്കണംമതപുരോഹിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച "മനുഷ്യർക്കൊപ്പം " എന്ന പ്രമേയത്തിൽ നടന്ന സെമിനാർ ഉൽഘാടനം ചെയ്തുകൊണ്ട് കേരള മുസ്ലിം ജമാഅത്ത് കോട്ടയം ജില്ലാ പ്രസിഡൻ്റ KSM റഫീഖ് അഹമ്മദ് സഖാഫി പ്രസ്താവിച്ചു., 100 വർഷം പൂർത്തിയാക്കുന്ന സമസ്തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു പരിപാടി , ജാതിയുടെയും മതത്തിന്റെയും വൈജാത്യങ്ങൾക്കതീതമായി മനുഷ്യർക്കൊപ്പം നിലകൊണ്ടതു കൊണ്ടാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കൊലക്കയറിൽ നിന്നും മനുഷ്യത്വത്തിന്റെ പേരിൽ രക്ഷപ്പെടുത്താൻ ഇടപെട്ടത്, ,ഈ മാനവികതയും മനുഷ്യത്വവും പ്രകടിപ്പിച്ചത് മനുഷ്യർക്കൊപ്പം എന്ന സമസ്ത പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് , ,അതാണ് 100 വർഷമായി സമസ്ത ഇവിടെ വിഭാവനം ചെയ്യുന്നതെന്നും മതത്തിനെയും പേരിൽ ഇതര സമുദായത്തെ ആക്ഷേപിക്കുന്നതും അധിക്ഷേപിക്കുന്നതും അവരുടെ മത ആചാരങ്ങളോട് ഈർഷ്യതയും, വെറുപ്പ് പ്രകടിപ്പിക്കുന്നതും മതവിശ്വാസികൾക്ക് ഭൂഷണമല്ല , കളമശ്ശേരി സ്ൂളിലെ ശിരോവസ്ത്ര പ്രശ്നം ഉയർത്തിയ വിവാദം , മതങ്ങളെ കുറിച്ചുള്ള അന്ധതയാണ് , അവരവരുടെ മതത്തെ കുറിച്ചും നല്ല രീതിയിൽ പഠിക്കാൻ ശ്രമിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു , ശിരോവസ്ത്രം ഉയർത്തി മുസ്ലിം സമുദായത്തെ അവഹേളിക്കാൻ കുത്സിത ശ്രമം നടത്തിയ ആ മുഖ്യ അദ്ധ്യാപികക്ക് അവാർഡ് കൊടുക്കാൻ ഉദ്ദേശിച്ചവർ ഈ സമൂഹത്തിൻ ഒരു തെറ്റായ സന്ദേശം നൽകാനേ ഉപകരിക്കുകയുള്ളുവെന്നും യോഗം വിലയിരുത്തി ,
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ പ്രസിഡൻറ് അബ്ദുൽ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു ,സമസ്ത കേന്ദ്ര മുശാവറാംഗം എച്ച് ഇസ്സുദ്ദിൻ കാമിൽ സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തി , ജനറൽ സെക്രട്ടറി പി എ അനസ് മദനി സ്വാഗതം പ്രസംഗം നടത്തി. അബ്ദുല്ലത്തീഫ് മുസ്ലിയാർ ആപ്പാഞ്ചിറ ,വി.എച്ച് അബ്ദുറഷീദ് മുസ്ലിയാർ , മുഹമ്മദ് ലബീബ് അസ്ഹരി ,സിയാദ് അഹ്സനി ,അബ്ദുസ്സലാം ബാഖവി ,അൻവർ മദനി , അബ്ദുറഹ്മാൻ മുസ്ലിയാർ മുണ്ടക്കയം ,അലി മൗലവി കുമളി , ഹാരിസ് സഖാഫി സലിം സഖാഫി തുടങ്ങിയവർ സംസാരിച്ചു ,









