പ്രാദേശികം

നിക്ഷേപക സംഗമം നാളെ ഈരാറ്റുപേട്ടയിൽ .മന്ത്രി പി രാജിവ് ഉദ്ഘാടനം ചെയ്യും

ഈരാറ്റുപേട്ട .പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ "റൈസിംഗ് പൂഞ്ഞാർ 2K25 " എന്ന പേരിൽ ഈരാറ്റുപ്പേട്ടയിൽ നടക്കുന്ന നിക്ഷേപ സംഗമം ബർക്കത്ത് സ്ക്വയർ ഓഡിറ്റോറിയത്തിൽ വ്യവസായ വകുപ്പ് മന്ത്രി . പി. രാജീവ് ഇന്ന് തിങ്കൾ ഉദ്ഘാടനം ചെയ്യും. 

നിക്ഷേപ സംഗമത്തിൽ രാവിലെ 9 മണിക്ക് രജിസ്ട്രേഷനും. തുടർന്ന് വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ G.രാജീവിൻ്റെ നേതൃത്വത്തിൽ, സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ, സംരംഭങ്ങൾക്ക് സർക്കാർ പിന്തുണയും ആനുകൂല്യങ്ങളും, ബാങ്കുകളിൽ നിന്നും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മൂലധനസമാഹരണം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. തുടർന്നുള്ള ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംൽഎ അധ്യക്ഷത വഹിക്കും. സമ്മേളനത്തിന് കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐഎഎസ് സ്വാഗതം അർപ്പിക്കും. സമ്മേളനത്തിൽ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും. ആൻ്റോ ആൻറണി എം.പി. മുഖ്യപ്രഭാഷണം നടത്തും 

നിയോജകമണ്ഡലത്തിൽ പാറത്തോട് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന അഗ്രി വെഞ്ച്വർ എന്ന് കാർഷിക വ്യവസായ പാർക്കിന്റെ പ്രഖ്യാപനം ജോസ് കെ മാണി എം.പി. നിർവഹിക്കും. വിശിഷ്ടാതിഥിയായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസ് സന്ദേശം നൽകും. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സബ്മിറ്റിന്റെ തുടർ നടപടികൾ സംബന്ധിച്ച് വ്യവസായ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ് പി .ഐഎഎസ് അവതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേം സാഗർ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ എന്നിവർ 'സംസാരിക്കും.

ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ രാകേഷ് വി.ആർ. കൃതജ്ഞത പ്രകാശിപ്പിക്കും. തുടർന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സംരംഭകരുമായി അഭിമുഖം നടത്തും. ഉച്ചയ്ക്ക് ശേഷം മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഐഎഎസ് ,കേരള സ്റ്റാർട്ട് ആപ്പ് മിഷൻ സിഇഒ അനൂപ് അംബിക, പ്രശസ്ത ലോക സഞ്ചാരിയും സഫാരി ടിവി എംഡിയുമായ സന്തോഷ് ജോർജ് കുളങ്ങര എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ നയിക്കും. സമാപന സമ്മേളനം സഹകരണ, തുറമുഖ, ദേവസം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഐഎഎസ് മുഖ്യപ്രഭാഷണവും നിക്ഷേപ സംഗമത്തിൽ ലഭിച്ച താൽപര്യപത്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനവും നടത്തും. 

 നിക്ഷേപ സംഗമത്തിൽ ഇതിനോടകം 2350 കോടി രൂപയുടെ നിക്ഷേപ താൽപര്യ പത്രങ്ങൾ സമർപ്പിക്കപ്പെട്ടു കഴിഞ്ഞു.260 സംരംഭകരിലൂടെയാണ് നിക്ഷേപ വാഗ്ദാനം ലഭിച്ചിട്ടുള്ളത്. ഇതിലൂടെ 10026 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കരുതപ്പെടുന്നു. നിയോജകമണ്ഡലത്തിന്റെ സാഹചര്യങ്ങൾക്ക് അനുസൃതമായി ടൂറിസം മേഖല, കാർഷിക അധിഷ്ഠിതമായ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധന യൂണിറ്റുകൾ, ഐടി സംരംഭങ്ങൾ, തടി വ്യവസായ മേഖല, സുഗന്ധവ്യഞ്ജന അധിഷ്ഠിത മേഖല എന്നിവ കേന്ദ്രീകരിച്ചുകൊണ്ട് എന്നാൽ മറ്റ് എല്ലാവിധ സംരംഭങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് പ്രോത്സാഹിപ്പിച്ചുകൊണ്ടുമാണ് നിക്ഷേപക സംഗമം നടത്തുകയെന്ന് സംഗമത്തിന് നേതൃത്വം നൽകുന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.