ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ. (സജി ജോസഫ്) യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കരുത്തുപകരാൻ ഷാഫി പറമ്പിൽ എം.പി നാളെ 02/04/2026 വ്യാഴം ഈരാറ്റുപേട്ടയിലെത്തും.
ആവേശം അലതല്ലുന്ന വമ്പിച്ച റോഡ് ഷോയ്ക്കാണ് യു.ഡി.എഫ് നേതൃത്വം ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് ചേന്നാട് കവലയിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഈരാറ്റുപേട്ട നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നീങ്ങും. യു.ഡി.എഫിന്റെ സമുന്നത നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും വാഹനവ്യൂഹങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ റോഡ് ഷോയിൽ അണിനിരക്കും.









