ഇൻഡ്യ

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു; ഡോളറിന് 83.12 ലെത്തി

മുംബൈ: യു.എസ് ഡോളറുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച പുതിയ റെക്കോര്‍ഡില്‍. വ്യാഴാഴ്ച രാവിലെ ഡോളര്‍ ഒന്നിന് 83.08 എന്ന നിരക്കില്‍ വിനിമയം തുടങ്ങിയെങ്കിലും വൈകാതെ 83.12 എന്ന നിരക്കിലേക്ക് കൂപ്പുകുത്തി.

ബുധനാഴ്ച വൈകിട്ട് 83.02 എന്ന നിരക്കിലാണ് വിനിമയം അവസാനിപ്പിച്ചത്. ഇന്നലെ 0.66 രൂപയുടെ നഷ്ടമാണ് ഉണ്ടായത്.ഇന്നു രാവിലെ വിനിമയം ആരംഭിച്ചതോടെ ആറ് പൈസ കൂടി നഷ്ടത്തില്‍ എത്തുകയായിരുന്നു.