ലോകം

ഗിനിയയില്‍ തടവിലുള്ള നാവികരെ കപ്പലിലേക്ക് മാറ്റി

ഗിനിയയില്‍ തടവിലുള്ള നാവികരെ കപ്പലിലേക്ക് മാറ്റി. 15 പേരെയാണ് കപ്പലിലേക്ക് മാറ്റിയത്. കപ്പലിനെയും ജീവനക്കാരെയും നൈജീരയക്ക് കൈമാറുമെന്നാണ് വിവരം. കപ്പലിനെ കെട്ടിവലിച്ചു കൊണ്ട് പോകാനും നീക്കം ഉണ്ടെന്ന് സംഘത്തില്‍ അകപ്പെട്ട സനു ജോസ് പറയുന്നു.

ആശയവിനിമയം നഷ്ടമായെന്ന് ചീഫ് ഓഫീസര്‍ സനു ജോസഫ് അറിയിച്ചു. അതേ സമയം ജീവനക്കാരുടെ മോചനത്തിനായി കപ്പല്‍ കമ്പനി അന്തര്‍ ദേശീയ കോടതിയെ ഉടന്‍ സമീപിക്കും.

തടവിലാക്കപ്പെട്ട മലയാളികള്‍ അടക്കമുള്ള നാവികരെ മോചിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്‍കിയിരുന്നു. കപ്പല്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.