ഈരാറ്റുപേട്ട: കെ.എൻ.എം. ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കൽ സലഫി നഗറിൽ നിർമ്മിക്കുന്ന ജുമാ മസ്ജിദിന്റെ നിർമ്മാണോദ്ഘാടനം കെ.എൻ.എം സംസ്ഥാന ഉപാദ്ധ്യഷൻ ഡോ. ഹുസൈൻ മടവൂർ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഷ്റഫ് വി.എം അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട നഗരസഭാചെയർപേഴ്സൺ അഡ്വ. വി.പി. നാസർ മുഖ്യപ്രഭാഷണം നടത്തി. മസ്ജിദുൽ ഹുദാ ഇമാം തൽഹാ നദ്‍വി, അനസ് സ്വലാഹി കോഴിച്ചന്ന, കെ.എൻ.എം ജില്ലാ പ്രസിഡന്റ് പി.എച്ച്. ജാഫർ, സെക്രട്ടറി പി.എസ്. നസീർ, സഫാ മസ്ജിദ് സെക്രട്ടറി
അബ്ദുൽഗഫാർ മോതീൻകുന്നേൽ, നാസ്സർ സ്വലാഹി മുണ്ടക്കയം, മണ്ഡലം സെക്രട്ടറി സത്താർ വെള്ളൂപ്പറമ്പിൽ, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് അക്ബർ സ്വലാഹി, മണ്ഡലം സെക്രട്ടറി അബ്ദുന്നൂർ സ്വലാഹി, ഹനീഫാ സി.എച്ച് എന്നിവർ സംസാരിച്ചു.









