പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ലാ കായികോത്സവത്തിൽ ഓവറോൾ റണ്ണറപ്പ് ജി.എം.എൽ.പി.എസിന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ലാ കായികോത്സവത്തിൽ ജി.എം.എൽ.പി.എസ് ഈരാറ്റുപേട്ട എൽ.പി വിഭാഗം ഓവറോൾ റണ്ണറപ്പ് കരസ്ഥമാക്കി. ഗവൺമെൻറ് സ്കൂൾ ഓവറോൾ, എൽ.പി കിഡീസ് ബോയ്സ് റണ്ണേഴ്സ്, എൽ.പി കിഡീസ് ഗേൾസ് വിന്നേഴ്സ്, എൽ.പി മിനി ഗേൾസ് റണ്ണേഴ്സ്, എന്നിവയ്ക്ക് പുറമേ ആറ് ഫസ്റ്റും മൂന്ന് സെക്കന്റും മൂന്ന് തേർഡും കരസ്ഥമാക്കിയാണ് ഓവറോൾ റണ്ണറപ്പ് കരസ്ഥമാക്കിയത്.

വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഈരാറ്റുപേട്ട മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.എം. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് തൽഹത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു കെ. ജോസഫ്, അഷറഫ് പി.എസ്, ഷാജിന കെ.എ, ജാസ്മിൻ വി.ഇ എന്നിവർ അനുമോദന പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ സ്വാഗതവും സജിത്ത് ഇ.എസ് നന്ദിയും പറഞ്ഞു.