പ്രാദേശികം

ശാസ്ത്രീയ മാലിന്യ സംസ്കരണ സെമിനാർ ശ്രദ്ധേയമായി

ഈരാറ്റുപേട്ട: കേരള ഖരമാലിന്യ മാനേജ്‌മെൻ്റ് പദ്ധതിയുടെ (KSWMP) ഐ.ഇ.സി പ്ലാനിൻ്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ 'മാലിന്യ മുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി നഗരസഭ നടപ്പിലാക്കുന്ന "ഈരാറിന് അഴകായി ഈരാറ്റുപേട്ട" എന്ന ക്യാമ്പയിൻ്റെ പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. നടയ്ക്കൽ ബർക്കാത്ത് മിനി എസി ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു സെമിനാർ.​നഗരസഭാ ചെയർമാൻ അഡ്വ. വി. പി. നാസർ സെമിനാർ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈന ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി. പി. ബാസിത്ത് ഏവർക്കും സ്വാഗതം ആശംസിച്ചു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ ജില്ലാ കോഡിനേറ്റർ ടി. പി. ശ്രീശങ്കർ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി.പൊതുമരാമത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ തസ്‌ലിൻ സിറാജ്, ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ ഇൽമുന്നിസ ഷാഫി നഗരസഭാ കൗൺസിലർമാരായ സുനിൽകുമാർ, അൻവർ അലിയാർ, അഫ്സൽ വെള്ളൂപ്പറമ്പിൽ, അബ്‌സാർ മുരിക്കോലിൽ, ഇ. എ. സവാദ്, റാഷിദ്, ഷാഹുൽ, സുബൈർ വെള്ളാപ്പളളി, സുറുമി യൂസഫ്, നെസ്‌നി ഹസീബ്, ജസ്ന പി. എ., സജിമി ഷിഹാസ്, നസീറ വി. ഇ., ഷാജിദ വി. എ., ബീമാ സജീർ, സൗമി റാസി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

അഷ്റഫ് മൗലവി, വി. പി. സുബൈർ മൗലവി, ഇബ്രാഹിംകുട്ടി മൗലവി, റിയാസ് ഫലാഹി, മുഹമ്മദ് സാലി, എം. എഫ്. അബ്ദുൽഖാദർ, കെ. ജെ. കുര്യൻ,മുഹമ്മദ് യൂസഫ് റഷീദ് വടയാർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.ബോബി ജേക്കബ് (Kswmp പ്രതിനിധി) സുലൈമാൻ (പരിസ്ഥിതി പ്രവർത്തകൻ) എന്നിവർ സെമിനാറിൽ പങ്കെടുത്തു ക്ലിൻ സിറ്റി മാനേജർ രാജൻ റ്റി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു നഗരസഭാ സെക്രട്ടറി വിപിൻകുമാർ കെ.വി സെമിനാറിന് നന്ദി പറഞ്ഞു

​മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ശാസ്ത്രീയമായ സംസ്കരണ രീതികളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് നടത്തിയ സെമിനാറിൽ ഈരാറ്റുപേട്ടയിലെ വിവിധ മഹല്ല്, ചർച്ച്, ക്ഷേത്ര ഭാരവാഹികളും പുരോഹിതന്മാരും സജീവമായി പങ്കെടുത്തു. വരും ദിവസങ്ങളിൽ ക്യാമ്പയിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നഗരസഭയിലെ എല്ലാ വാർഡുകളിലും ഊർജ്ജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു.