പ്രാദേശികം

നിയമസഭാ തിരെഞ്ഞടുപ്പ്. എസ്.ഡി.പി.ഐ. കൺവെൻഷൻ നടത്തി

ഈരാറ്റുപേട്ട -എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ദേശീയ പ്രവർത്തക സമിതി അംഗം അജ്മൽ ഇസ്മായിൽ ഉത്ഘാടനം ചെയ്തു. സംഘ്പരിവാർ നേതാക്കളെ വേദിയിൽ ക്ഷണിച്ച് ഇരുത്തി മഹത്വവത്ക്കരിച്ച ' സംഘടനകളും, രാഷ്ട്രീയ കക്ഷികളും എസ്.ഡി.പി.ഐ.യെ ഫാസിസ്റ്റ് വിരുദ്ധ പഠിപ്പിക്കേണ്ടതില്ലന്നും പതിനേഴ് വർഷത്തെ എസ്.ഡി.പി.ഐ.യുടെ പ്രവർത്തന പാതയിൽ സംഘ്പരിവാർ കക്ഷികളുമായി സഹകരിക്കാത്ത ഏക രാഷ്ട്രീയ പാർട്ടി എസ്.ഡി.പി.ഐ. മാത്രമേ ഒള്ളൂ എന്ന് കൺവെൻഷൻ ഉത്ഘാടനം ചെയ്ത് കൊണ്ട് അജ്മൽ ഇസ്മായിൽ പറഞ്ഞു.

മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ജോർജ് മുണ്ടക്കയം, ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എച്ച്. ഹസീബ്, അഡ്വ.സി. പി. അജ്മൽ, ബിനു നാരായണൻ, പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് ഹലീൽതലപള്ളിൽ, സെക്രട്ടറി റഷീദ് മുക്കാലി, വൈസ് പ്രസിഡൻ്റ് ഇസ്മായിൽ കീഴേടം, സെക്രട്ടറി അബ്ദുസമദ് പാറത്തോട്, ജോയിൻ്റ് സെക്രട്ടറി യാസിർ കാരയ്കാട്,ഓർഗനൈസിംഗ് സെക്രട്ടറി കെ.കെ. ഇബ്രാഹിം കുട്ടി, വിമൺ ഇന്ത്യാ മൂവ്മെൻ്റ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് അമീന നൗഫൽ, സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ മേഖലാ പ്രസിഡൻ്റ് പരികൊച്ച് കുന്തീപറമ്പിൽ, മുനിസിപ്പൽ കമ്മിറ്റി അംഗങ്ങളായ വി.എസ് ഹിലാൽ, ജെലീൽ കെ.കെ.പി., നജീബ് പാറനാനീ, നഗരസഭാ കൗൺസിലർമാരായഷാഹുൽമുരുക്കോലിൽ,സജ്മി ഷിഹാസ് എന്നിവർ സംസാരിച്ചു. സുബൈർ വെള്ളാപള്ളിൽ സ്വാഗതവും, അൻവർ സാദിഖ് നന്ദിയും പറഞ്ഞു