കോട്ടയം

ദേശീയ പ്രസിഡന്റ് പങ്കെടുക്കുന്ന എസ്.ഡി.പി.ഐ ഇലക്ഷൻ കോൺക്ലേവ് നാളെ കോട്ടയത്ത്

കോട്ടയം: എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി പങ്കെടുക്കുന്ന ഇലക്ഷൻ കോൺക്ലേവ് നാളെ കോട്ടയത്ത് നടക്കും. കോട്ടയം മാമൻ മാപ്പിള ഹാളിൽ നാളെ (26-3-26) രാവിലെ 10 മണിക്ക് പരിപാടിയുടെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി നിർവഹിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കോൺക്ലേവിൽ ഏഴ് ജില്ലകളിൽ നിന്നുള്ള എസ്.ഡി.പി.ഐയുടെ പ്രതിനിധികൾ പങ്കെടുക്കും.

കോൺക്ലേവിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, സംസ്ഥാന ജന. സെക്രട്ടറി റോയി അറയ്ക്കൽ എന്നിവർ പങ്കെടുക്കും