കോട്ടയം

എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഇഫ്താർ സൗഹൃദ സംഗമം നടത്തി

കോട്ടയം ഓർക്കിഡ് റെസിഡൻസിയിൽ നടന്ന സംഗമം എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. റമദാൻ സ്നേഹത്തിന്റെ സന്ദേശമാണ് നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു. 

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി സിബി തോട്ടുപുറം, സംസ്ഥാന കമ്മിറ്റിയംഗം ജോർജ് മുണ്ടക്കയം, കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡൻറ് അനീഷ് കുര്യൻ പ്രസ് ക്ലബ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റുമാരായ അൽത്താഫ് ഹസൻ, യു. നവാസ്, ജില്ലാ ജന. സെക്രട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നിഷാദ് ഇടക്കുന്നം, വിമൻ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഷെഫി സമീർ, എസ്ടിറ്റിയു ജില്ലാ സെക്രട്ടറി അലി അക്ബർ, എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാരായ അമീർ ഷാജി ഖാൻ, മുഹമ്മദ് ആരിഫ്, ഉവൈസ് ബഷീർ, കമ്മിറ്റിയംഗങ്ങളായ നൗഷാദ് കൂനന്താനം, ഹസീബ് സി.എച്ച് , അഡ്വ. സി.പി അജ്മൽ, അൻസാരി പത്തനാട്,  നസീമ ഷാനവാസ് മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാർ, വിവിധ മീഡിയകളിലെ മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.