ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ ഭരണസമിതിയുടെ അഴിമതിക്കും വികസനമുരടിപ്പിനും എതിരെ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (വെള്ളിയാഴ്ച) ജനകീയ മാർച്ച് നടത്തും. രാവിലെ പത്ത് മണിക്ക് നഗരസഭാ ഓഫീസിലേക്കാണ് മാർച്ച്.
ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി.പി. അജ്മൽ മാർച്ച് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സഫീർ കുരുവനാൽ, സെക്രട്ടറി സുബൈർ വെള്ളാപ്പള്ളിൽ, മണ്ഡലം സെക്രട്ടറി ഇസ്മായിൽ കീഴേടം തുടങ്ങിയവർ മാർച്ചിൽ സംസാരിക്കും.









