ഈരാറ്റുപേട്ട : കാണാതായ വിദ്യാർത്ഥിക്കായി പാലാ കളരിയമ്മാക്കൽ ഭാഗത്ത് രാവിലെ തന്നെ തെരച്ചിൽ ആരംഭിച്ചു.നന്മക്കോട്ടം ;ഈരാറ്റുപേട്ട എമര്ജന്സി ;ഫയർഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ തുടങ്ങിയിട്ടുള്ളത്
ഇന്നലെ മുണ്ടക്കയം സ്വദേശിയുടെ മൃതദേഹം ലഭിച്ചിരുന്നു.ഭരണങ്ങാനം അസീസിയിൽ ജർമൻ ഭാഷ പഠിക്കാനെത്തിയ സംഘത്തിൽ പെട്ട നാലു വിദ്യാർത്ഥികളാണ് ഭരണങ്ങാനം വിലങ്ങുപാറ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടത് .രാവിലെ തന്നെ പൊതു പ്രവർത്തകരായ പ്രസാദ് പെരുമ്പള്ളി ;ടോണി തൈപ്പറമ്പിൽ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.ഇന്നലെ നടന്ന തിരച്ചിലിലും ഇവർ ഇരുവരും നേതൃത്വം വഹിച്ചിരുന്നു .









