കോട്ടയം

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

കാഞ്ഞിരപ്പള്ളി: സർക്കാർ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെത്തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകി. മണിമല സ്വദേശിയുടെ മൃതദേഹത്തോടാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി അധികൃതർ ഈ അനാദരവ് കാട്ടിയത്.

കഴിഞ്ഞ ദിവസം മരിച്ച മണിമല സ്വദേശിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.