പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ  വർണാഭമായ പ്രവേശനോത്സവം നടത്തി. സ്കൂൾ മാനേജർ വെരി. റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് അറിവിന്റെയും മൂല്യങ്ങളുടെയും മികച്ച ഭാവി ഒരുക്കുന്നതിനായി അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് സ്വാഗതപ്രസംഗം നടത്തി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ സജി തോമസ്, വാർഡ് കൗൺസിലർ ശ്രീ ഷിയാസ് മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ശ്രീ തോമസ് പി. മാത്യു എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥി പ്രതിനിധിയായി മാസ്റ്റർ അലൻ ആന്റണി സണ്ണി പ്രസംഗിച്ചു.  നവാഗതരായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.