ഈരാറ്റുപേട്ട :വർഗീയത സമൂഹത്തിന്റെ സമാധാനവും ഐക്യവും തകർക്കുന്ന ഗുരുതര ഭീഷണിയാണെന്നും അതിനെതിരെ ശക്തമായും ഏകോപിതമായും പ്രവർത്തനം നടത്തേണ്ടത് അനിവാര്യമാണെന്നും ഐ എസ് എം കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വർഗീയ ശക്തികൾ സമൂഹത്തിൽ വിദ്വേഷവും ഭിന്നതയും വളർത്താൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ബോധവത്കരണ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
മതസൗഹാർദ്ദവും മനുഷ്യസൗഹൃദവും സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ രംഗത്തും സാമൂഹിക മേഖലയിലും ഐഎസ്എം സജീവമായി ഇടപെടുമെന്നും, യുവജനങ്ങളെയും പൊതുസമൂഹത്തെയും ഉൾപ്പെടുത്തി വർഗീയതക്കെതിരായ പ്രചാരണങ്ങൾ സംഘടിപ്പിക്കുമെന്നും സമ്മേളനം അറിയിച്ചു. ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും സമാധാനപരമായ സഹവർത്തിത്വം ഉറപ്പാക്കുന്നതിനും സംഘടന മുന്നിൽ നിൽക്കും എന്നും നേതാക്കൾ വ്യക്തമാക്കി.എല്ലാ പ്രസിഡണ്ട് എൻ. വൈ. ജമാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.എച്ച് ജാഫർ , ഐ.എസ്.എം ജില്ലാ സെക്രട്ടറി അക്ബർ സ്വലാഹി, മുഹമ്മദ് അനസ്, എന്നിവർ പ്രസംഗിച്ചു









