പാലാ: പാലായിലെ സെൻ്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. കോളേജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയുണ്ടായ അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് സംഭവം.
പരിക്കേറ്റത് രണ്ടാം വർഷ ഹോട്ടൽ മാനേജ്‌മെൻ്റ് വിദ്യാർത്ഥിക്കാണ്. ഓണാഘോഷത്തിനിടെ കോളേജ് നിയമങ്ങൾ ലംഘിച്ചതിനാൽ ഇയാളെ വിളിച്ചുവരുത്തി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ടി സി നൽകി. ഇതിൽ മനംനൊന്ത് വിദ്യാർത്ഥി കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
വീഴ്ചയിൽ വിദ്യാർത്ഥിയുടെ ഇരുകാലുകൾക്കും നടുവിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടൻതന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









